പശ്ചിമേഷ്യയിലെ സംഘർഷം ; എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഇന്നും ഉണ്ടാവില്ല
ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും നീട്ടി. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തിങ്കളാഴ്ച (മാർച്ച് രണ്ട്) ഇന്ത്യൻ സമയം രാത്രി 11.59 വരെ ഉണ്ടായിരിക്കില്ലെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
കൊച്ചി : ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും നീട്ടി. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തിങ്കളാഴ്ച (മാർച്ച് രണ്ട്) ഇന്ത്യൻ സമയം രാത്രി 11.59 വരെ ഉണ്ടായിരിക്കില്ലെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
സർവീസുകൾ റദ്ദാക്കിയത് മൂലമുള്ള മാറ്റങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് അറിയുന്നതിനായി airindiaexpress.com സന്ദർശിക്കണമെന്നും കോൺടാക്റ്റ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.
യാത്രക്കാരുടെ സൗകര്യാർത്ഥം റീ-ഷെഡ്യൂളിങ്ങിനും റീഫണ്ടിനും പ്രത്യേക ഇളവുകൾ എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 28 വരെ ബുക്ക് ചെയ്തവർക്കും മാർച്ച് അഞ്ച് വരെ യാത്ര നിശ്ചയിച്ചിരുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.
അധിക നിരക്കുകൾ ഇല്ലാതെ തന്നെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാം. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുന്നതാണ്. ബുക്കിങ്ങുകളിൽ മാറ്റം വരുത്തുന്നതിനായി വെബ്സൈറ്റ് (www.airindiaexpress.com/manage-booking) സന്ദർശിക്കാം. അല്ലെങ്കിൽ വാട്ട്‌സ്ആപ്പിൽ (+91 63600 12345) ‘Tia’ എന്ന AI അസിസ്റ്റൻറുമായി ബന്ധപ്പെടാം. ഈ സാഹചര്യത്തിൽ യാത്രക്കാർ കാണിക്കുന്ന ക്ഷമയ്ക്കും സഹകരണത്തിനും എയർലൈൻ നന്ദി അറിയിച്ചു.