കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ രഹസ്യവിവരം ചോര്‍ത്തി; തിരുവല്ല എ.എസ്.ഐ.ക്ക് സസ്പെന്‍ഷന്‍
കോടതിയില്‍ ഹാജരാകുന്നതിന് മുൻപ് പ്രതികള്‍ക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയില്‍ റിമാൻഡ് റിപ്പോർട്ട് വിവരം ചോർത്തി നല്‍കിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ.തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന എഎസ്‌ഐ ബിനു കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
ഗുണ്ടകളുടെ അഭിഭാഷകളില്‍ നിന്ന് പണം വാങ്ങി വിവരങ്ങള്‍ ചോർത്തി നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്
തിരുവല്ല: കോടതിയില്‍ ഹാജരാകുന്നതിന് മുൻപ് പ്രതികള്‍ക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയില്‍ റിമാൻഡ് റിപ്പോർട്ട് വിവരം ചോർത്തി നല്‍കിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ.തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന എഎസ്‌ഐ ബിനു കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
ബാറില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ ബെംഗളൂരുവിലെത്തി പ്രതികളെ പിടികൂടിയിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കാൻ എത്തിക്കുമ്ബോള്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ടു പകര്‍പ്പുകളാണ് സമര്‍പ്പിക്കുക. കോടതി നടപടികള്‍ക്കുശേഷമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകന് കൈമാറുക. എന്നാല്‍, കോടതിയിലെത്തിച്ചപ്പോള്‍ തന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലൊന്ന് കാണാതാവുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോടതി നടപടിക്ക് മുന്‍പേ തന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകന് എഎസ്‌ഐ ബിനുകുമാര്‍ കൈമാറിയ വിവരം വ്യക്തമായത്.ഗുണ്ടകളുടെ അഭിഭാഷകളില്‍ നിന്ന് പണം വാങ്ങി വിവരങ്ങള്‍ ചോർത്തി നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഡിഐജി അജിതാ ബീഗം ആണ് ബിനു കുമാറിനെ സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതല്‍ നടപടിക്കായി വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.