പ്രിയദര്‍ശിനിയില്‍ പുരുഷന്മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കിയ കണ്ടക്ടര്‍ പിടിയില്‍
പ്രിയദര്‍ശിനിയില്‍ പുരുഷന്മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കിയ കണ്ടക്ടര്‍ പിടിയില്‍
ഇന്‍സ്‌പെക്ടര്‍ ബസിനുള്ളില്‍ കയറി നടത്തിയ വിശദമായ പരിശോധനയില്‍, മറ്റ് മൂന്ന് പുരുഷ യാത്രക്കാര്‍ക്കും കൂടി സമാനമായ രീതിയില്‍ സീറോ ടിക്കറ്റ് നല്‍കിയതായി കണ്ടെത്തി
പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ വിജയനെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്ത് അധികൃതര്‍ വിജിലന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത പുരുഷ യാത്രക്കാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി പണം തട്ടിയ കണ്ടക്ടറെ വിജിലന്‍സ് പരിശോധനയില്‍ പിടികൂടി. പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ വിജയനെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്ത് അധികൃതര്‍ വിജിലന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പില്‍ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റുകള്‍ ഇന്‍സ്‌പെക്ടര്‍ പ്രിയേഷ് പോള്‍ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്. ഇവരുടെ കൈവശമുണ്ടായിരുന്നത് 'സീറോ ടിക്കറ്റ്' ആയിരുന്നുവെങ്കിലും, തങ്ങള്‍ കണ്ടക്ടര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്ന് യാത്രക്കാര്‍ വ്യക്തമാക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ബസിനുള്ളില്‍ കയറി നടത്തിയ വിശദമായ പരിശോധനയില്‍, മറ്റ് മൂന്ന് പുരുഷ യാത്രക്കാര്‍ക്കും കൂടി സമാനമായ രീതിയില്‍ സീറോ ടിക്കറ്റ് നല്‍കിയതായി കണ്ടെത്തി. ഇവരും ടിക്കറ്റ് ചാര്‍ജ് കണ്ടക്ടര്‍ക്ക് നല്‍കിയതായി മൊഴി നല്‍കിയതോടെയാണ് വെട്ടിപ്പ് വ്യക്തമായത്. തുടര്‍ന്ന് കണ്ടക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.