പൂര്‍ണവിശ്രമം; മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച്‌ രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മാർച്ച്‌ രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോർഡിന്റെ നിർദേശാനുസരണം ഡിസ്ചാർജ് ചെയ്തിരുന്നു.പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളത്.

 

നാല് ദിവസം പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മാർച്ച്‌ രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോർഡിന്റെ നിർദേശാനുസരണം ഡിസ്ചാർജ് ചെയ്തിരുന്നു.പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളത്.

നാല് ദിവസം പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. ഡോക്ടർമാർ നിർദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഫോളോ അപ്പ് ചികിത്സ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസില്‍ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.റെയില്‍വെ പൊലീസിനോട് കോടതി റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ ഉത്തരവ് പുറപ്പെടുവിക്കുക. കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

വധശ്രമം ഉള്‍പ്പെടെ ബിഎൻഎസിലെ ഏഴ് വകുപ്പുകളാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ റെയില്‍വെ ആക്ടിലെ അതിക്രമിച്ചു കടക്കല്‍, സംഘം ചേരല്‍ തുടങ്ങിയ വകുപ്പും ചുമത്തിയിട്ടുണ്ട്.