സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാന്‍ സമ്പൂര്‍ണ സൈബര്‍ റെസിലിയന്റ് കേരളം, 'ക്ലിക്ക്' ജനകീയ മുന്നേറ്റത്തിന് ഇന്ന് തുടക്കം
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും ക്യാംപെയ്നിന്റെ ഭാഗമാകുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു
ഇന്ന് രാവിലെ 10.30 ന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്താനും ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പൊലീസ് നടപ്പാക്കുന്ന ക്ലിക്ക് - CLICK (Community Led Initiative for Cyber Resilient Keralam) പ്രചാരണത്തിന് ഇന്ന് തുടക്കമാകും. 2027 ഓടെ സമ്പൂര്‍ണ സൈബര്‍ റെസിലിയന്റ് കേരളം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ന് രാവിലെ 10.30 ന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും ക്യാംപെയ്നിന്റെ ഭാഗമാകുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ടി ജെ വിനോദ് എം എല്‍ എ അധ്യക്ഷനാവും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍, സോഹോ കോര്‍പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി പി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സൈബര്‍ സേഫ് വില്ലേജ്, സൈബര്‍ റെസിലിയന്റ് സെന്ററുകള്‍, സൈബര്‍ ക്യാപ്ടന്‍മാര്‍, സൈബര്‍ ഫസ്റ്റ് റെസ്പോണ്ടേഴ്സ് എന്നിവയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.