ബസിനുള്ളിൽ ലൈംഗിക അതിക്രമം ആരോപിച്ച് വീഡിയോ; യുവാവ് ജീവനൊടുക്കിയതിൽ യുവതിയെ അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിക്ക് പരാതി

ബസിനുള്ളിൽ ലൈംഗിക അതിക്രമം ആരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചതിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാരിയായ യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത് തുടർ നടപടി സ്വീകരിക്കണമെന്ന്

 

ബസിനുള്ളിൽ ലൈംഗിക അതിക്രമം ആരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചതിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാരിയായ യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത് തുടർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിക്ക് പരാതി. 

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. ബസിനുള്ളിൽ ലൈംഗിക അതിക്രമം കാണിക്കുന്നതായി ആരോപിച്ച് യുവതി കഴിഞ്ഞ ദിവസം വീഡിയോ പുറത്ത് വിട്ടതോടെ മനം നൊന്ത് കോഴിക്കോട് മാങ്കാവ് സ്വദേശി ദീപക് ആൺ സ്വയം ജീവനൊടുക്കിയത്.  ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിയെ കണ്ടെത്തി ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.