മുഖ്യമന്ത്രിയുടെ വിവാദ ചാര്‍ട്ടേഡ് വിമാനയാത്രയിലെ പരാതി; നിയമോപദേശം തേടാന്‍ വിജിലന്‍സ്

മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സിന് രണ്ട് പരാതികളും ലോകായുക്തയ്ക്ക് ഒരു പരാതിയുമായിരുന്നു ലഭിച്ചത്.

 

വിമാനയാത്രയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ ലോകായുക്ത നിലപാടും നിര്‍ണ്ണായകമാകും.

മുഖ്യമന്ത്രിയുടെ വിവാദ ചാര്‍ട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതിയില്‍ നിയമോപദേശം തേടാന്‍ വിജിലന്‍സ്. വിമാന യാത്ര അഴിമതിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് പരാതികളായിരുന്നു വിജിലന്‍സിന് ലഭിച്ചത്. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. ഇക്കാര്യങ്ങളില്‍ അടക്കം വിജിലന്‍സ് നിയമോപദേശം തേടും. വിമാനയാത്രയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ ലോകായുക്ത നിലപാടും നിര്‍ണ്ണായകമാകും.

മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സിന് രണ്ട് പരാതികളും ലോകായുക്തയ്ക്ക് ഒരു പരാതിയുമായിരുന്നു ലഭിച്ചത്. അഭിഭാഷകനായ കെ എം ഷാജഹാനായിരുന്നു വി ഡി സതീശനെതിരെ ലോകായുക്തയെ സമീപിച്ചത്. വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കെ എം ഷാജഹാന്‍ പരാതിയില്‍ പറഞ്ഞിരുന്നു. സതീശനെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും പരാതിയില്‍ ചൂണ്ടിക്കായിരുന്നു.