ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; കെ എസ് അരുണ്‍ കുമാറിനെതിരെ കേസ്
ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; കെ എസ് അരുണ്‍ കുമാറിനെതിരെ കേസ്
തന്റെ യാത്രാചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ലെന്ന് നേരത്തേ ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
Sep 17, 2026, 07:20 IST
പോരാളി ഷാജി സോഷ്യല്‍ മീഡിയ പ്രൊഫൈലിനെതിരെയും കേസെടുത്തു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സിപിഐഎം നേതാവ് കെ എസ് അരുണ്‍ കുമാറിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് കേസ്. പോരാളി ഷാജി സോഷ്യല്‍ മീഡിയ പ്രൊഫൈലിനെതിരെയും കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിന്മേലാണ് പൊലീസ് നടപടി.രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ടാണ് പ്രചാരണമുണ്ടായത്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാജ ആക്ഷേപങ്ങള്‍ പ്രചരിപ്പിച്ച് അവഹേളിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസിനാസ്പദമായ സംഭവം.
കെ.എസ്. അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അടക്കം ഉള്‍പ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്റെ യാത്രാചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ലെന്ന് നേരത്തേ ചെന്നിത്തല വ്യക്തമാക്കിയിരുന്നു.