ഭാര്യയെ മർദിച്ചെന്ന പരാതി; ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവെച്ചു

ഭാര്യയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തുടര്‍ച്ചയായ രണ്ട് കേസുകള്‍ക്ക് പിന്നാലെ ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ ശ്രീകുമാര്‍ രാജിവെച്ചു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി കൈമാറി.

 

എ ആർ ശ്രീകുമാറിനെതിരെ ഭാര്യ പ്രിയങ്ക ഈ മാസം ഒമ്പതിനാണ് തന്നെ മർദിച്ചു എന്ന് കാണിച്ച് മതിലകം പോലീസിൽ പരാതി നൽകുന്നത്.

തൃശ്ശൂര്‍: ഭാര്യയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തുടര്‍ച്ചയായ രണ്ട് കേസുകള്‍ക്ക് പിന്നാലെ ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ ശ്രീകുമാര്‍ രാജിവെച്ചു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി കൈമാറി.

കുടുംബപരമായ വിഷയത്തെ അനാവശ്യ വിവാദങ്ങളിലേക്കും വ്യക്തിഹത്യയിലേക്കും നയിക്കുന്നതും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്ന് ശ്രീകുമാര്‍ രാജി അറിയിച്ചുകൊണ്ടുള്ള കത്തില്‍ പരാമര്‍ശിക്കുന്നു.

എ ആർ ശ്രീകുമാറിനെതിരെ ഭാര്യ പ്രിയങ്ക ഈ മാസം ഒമ്പതിനാണ് തന്നെ മർദിച്ചു എന്ന് കാണിച്ച് മതിലകം പോലീസിൽ പരാതി നൽകുന്നത്. സ്വന്തം വീട്ടിൽ പോയ താൻ മടങ്ങിയെത്താൻ വൈകി എന്ന് ആരോപിച്ച് ഭർത്താവ് ക്രൂരമായി മർദ്ദിച്ചുവെന്നും തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു പ്രിയങ്ക ശ്രീകുമാറിനെതിരെ പോലീസിൽ നൽകിയ പരാതി.

തന്റെ ചോരയ്ക്കായി ദഹിക്കുന്നവര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെയാണ് ഭയപ്പെടുന്നത്. കഴിഞ്ഞ എട്ട് വര്‍ഷം സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നിന്നപ്പോഴും കേള്‍ക്കാത്ത ആരോപണമാണ് ഈ കഴിഞ്ഞ ഒരുവര്‍ഷമായ് കേള്‍ക്കുന്നതെന്നും ശ്രീകുമാര്‍ പറയുന്നു. ഈ പരാതിക്കും കേസിനും പിന്നാലെ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു രണ്ടാമത്തെ കേസ്.