മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം മോഷണം പോയതായി പരാതി
കെഎസ്ആർടിസി ബസിൽ നിന്ന് സ്വർണം മോഷണം പോയതായി പരാതി. തൃശൂരിലെ സ്വർണ വ്യാപാരിയിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം കവർന്നതായാണ് പരാതി.
Oct 20, 2024, 11:15 IST
മലപ്പുറം : കെഎസ്ആർടിസി ബസിൽ നിന്ന് സ്വർണം മോഷണം പോയതായി പരാതി. തൃശൂരിലെ സ്വർണ വ്യാപാരിയിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം കവർന്നതായാണ് പരാതി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ട് വന്ന 1512 ഗ്രാം സ്വർണമാണ് കവർന്നത്.
കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്കുള്ള യാത്രക്കിടെയാണ് സ്വർണം നഷ്ടമായത്. ബസ് മലപ്പുറം എടപ്പാളിൽ എത്തിയപ്പോൾ ബസിൽ തൂക്കിയിട്ടിരുന്ന ബാഗ് കാണാതാവുകയായിരുന്നു. തൃശൂർ സ്വദേശി ഗിരിയാണ് പരാതിക്കാരൻ. സംഭവത്തിൽ ചങ്ങരംകുളം
പൊലീസ് അന്വേഷണം തുടങ്ങി.