ആര്‍ സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി: മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പ്രതികള്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എഫ്‌ഐആറില്‍ ഉള്ളത്.

 

മേയര്‍ വി വി രാജേഷ്, ആര്‍ സുഗതന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. മേയര്‍ വി വി രാജേഷ്, ആര്‍ സുഗതന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

പ്രതികള്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എഫ്‌ഐആറില്‍ ഉള്ളത്. കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ സുഗതന്റെ വ്യാജ ഒപ്പിട്ടു. മേയറും സുഗതനും കോര്‍പ്പറേഷന്‍ സെക്രട്ടറിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി. പ്രതികള്‍ വ്യാജരേഖ ചമച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്കായിരുന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് വ്യാജ ഒപ്പ് പരാതിയില്‍ കേസെടുത്തിരിക്കുന്നത്.