ടിനി ടോമിനെതിരായ പരാതി ; കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അന്‍സിബ
ഒരു മണിക്കൂര്‍ കാത്തുനിന്ന ശേഷം മൊഴി നല്‍കാതെ മടങ്ങുകയായിരുന്നു അന്‍സിബ.
എസ്എച്ചഒയെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് പരാതി നല്‍കും എന്ന് അന്‍സിബ വ്യക്തമാക്കി
ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അന്‍സിബ ഹസന്‍. എസ്എച്ചഒയെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് പരാതി നല്‍കും എന്ന് അന്‍സിബ വ്യക്തമാക്കി. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ കാര്യക്ഷമമായി അന്വേഷണം നടക്കില്ലെന്നും ഇന്നലെ മൊഴിയെടുക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മനഃപൂര്‍വം ബുദ്ധിമുട്ടിച്ചെന്നും അന്‍സിബിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ കാത്തുനിന്ന ശേഷം മൊഴി നല്‍കാതെ മടങ്ങുകയായിരുന്നു അന്‍സിബ.
പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് ഇന്നലെ വൈകിട്ട് കടവന്ത്ര സ്റ്റേഷനിലെത്തിയ അന്‍സിബ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ല. മൊഴിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഇല്ലാത്തതാണ് കാരണമെന്നാണ് പൊലീസ് നല്‍കിയ മറുപടി. പൊലീസിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അന്‍സിബ പ്രതികരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പുകളിലാണ് ടിനി ടോമിനെതിരെ കേസെടുത്തിരിക്കുന്നത്.