പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞതായി പരാതി

തിരുവനന്തപുരം ആക്കുളം നാഗരാജന്‍ ആന്‍ഡ് സണ്‍സ് ഫ്യുവല്‍സില്‍ ആണ് സംഭവം.

 

സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് പമ്പ് ജീവനക്കാര്‍ ആരോപിച്ചു.

പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞതായി പരാതി. കാറില്‍ ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് പമ്പ് ജീവനക്കാര്‍ ആരോപിച്ചു.

തിരുവനന്തപുരം ആക്കുളം നാഗരാജന്‍ ആന്‍ഡ് സണ്‍സ് ഫ്യുവല്‍സില്‍ ആണ് സംഭവം. 3010 രൂപയ്ക്ക് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ പോയെന്നാണ് ആരോപണം.
പരാതിയുമായി സമീപിച്ചപ്പോള്‍ 3500 രൂപയ്ക്ക് കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞതെന്നാണ് പമ്പ് അധികൃതര്‍ പറയുന്നത്. വൈകുന്നേരം 7. 30ന് ഇതേ വണ്ടിയില്‍ എത്തി വെള്ളറടയിലെ പമ്പിലും തട്ടിപ്പ് നടത്തി. വെള്ളറട ദേവാ ഫ്യുവല്‍സിലാണ് തട്ടിപ്പ് നടന്നത്.