കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ളത് ഭിന്നിപ്പല്ല, മറിച്ച് ഐക്യമാണ് ശരിയെന്ന് മനസ്സിലാക്കണം ; ബിനോയ് വിശ്വം

കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ളത് ഭിന്നിപ്പല്ല, മറിച്ച് ഐക്യമാണ് ശരിയെന്ന് മനസ്സിലാക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫ് വന്നതോടെ സംസ്ഥാനത്ത് പവർകട്ട് വന്നുവെന്നും കുറ്റപ്പെടുത്തി. “എൽ.ഡി.എഫ് രാഷ്ട്രീയം വെളിച്ചമാണ്, യു.ഡി.എഫ് രാഷ്ട്രീയം ഇരുട്ടാണ്” എന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
 

 തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ളത് ഭിന്നിപ്പല്ല, മറിച്ച് ഐക്യമാണ് ശരിയെന്ന് മനസ്സിലാക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫ് വന്നതോടെ സംസ്ഥാനത്ത് പവർകട്ട് വന്നുവെന്നും കുറ്റപ്പെടുത്തി. “എൽ.ഡി.എഫ് രാഷ്ട്രീയം വെളിച്ചമാണ്, യു.ഡി.എഫ് രാഷ്ട്രീയം ഇരുട്ടാണ്” എന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.

വി.എസിന് സ്മാരകം വേണമെന്ന ആശയത്തെ സി.പി.ഐ എതിർക്കുന്നില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. മുൻപ് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് സ്മാരകം വേണ്ട എന്ന പൊതു ആശയമായിരുന്നു ഉണ്ടായിരുന്നതെന്നും അതിൽ സി.പി.ഐക്കും സി.പി.ഐ.എമ്മിനും ഒരേ യോജിപ്പായിരുന്നുവെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ പുതിയ നിർദ്ദേശം വന്നിരിക്കുകയാണ്. ടി.വി. തോമസിന് സ്മാരകം വരുന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ്. ഇക്കാര്യത്തിൽ ഇരു പാർട്ടികൾക്കും ഇടയിൽ തർക്കമില്ലെന്നും രണ്ട് പാർട്ടികളുടെയും നേതാക്കൾ ഒന്നിച്ചിരുന്നാണ് ഇത്തരം വിഷയങ്ങളിൽ പരിഹാരം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ ഒന്നും അടഞ്ഞ അധ്യായമല്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രതികരിച്ചു. വലിയ ചുടുകാട്ടിലെ കാര്യങ്ങൾ നോക്കുന്നത് സി.പി.ഐ.എമ്മും സി.പി.ഐയും സംയുക്തമായാണ്. അവിടുത്തെ വാതിലിന്റെ താക്കോലുകളിൽ ഒരെണ്ണം സി.പി.എമ്മിന്റെയും മറ്റൊന്ന് സി.പി.ഐയുടെയും കൈകളിലാണെന്ന് അദ്ദേഹം പറഞ്ഞു. വി.എസ്. അച്യുതാനന്ദന്റെ സ്മാരകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സി.പി.ഐ.എം, സി.പി.ഐ സംസ്ഥാന നേതൃത്വങ്ങൾ സംയുക്തമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. വിവാദങ്ങളിലേക്കോ മറ്റ് വിമർശനങ്ങളിലേക്കോ കടക്കുന്നില്ലെന്നും പാർട്ടി സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകുമെന്നും എം.എ. ബേബി വ്യക്തമാക്കി.