'തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി തന്നെക്കുറിച്ച് വർഗീയ പ്രചാരണം നടത്തി' ; കടകംപള്ളി സുരേന്ദ്രൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി തന്നെക്കുറിച്ച് വർഗീയ പ്രചാരണം നടത്തിയെന്ന് കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. കരിക്കകം ദേവി കസ്ത്രത്തിലെ പൊങ്കാല മഹോത്സവത്തിനിടയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ബിജെപി അത്തരത്തിൽ ചെയ്തത് എന്നും കടകംപള്ളി 'കോഫി വിത്ത് അരുണി'ൽ പറഞ്ഞു. തന്റെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ബിജെപി ഇത് ചെയ്തത് എന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
 

 തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി തന്നെക്കുറിച്ച് വർഗീയ പ്രചാരണം നടത്തിയെന്ന് കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. കരിക്കകം ദേവി കസ്ത്രത്തിലെ പൊങ്കാല മഹോത്സവത്തിനിടയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ബിജെപി അത്തരത്തിൽ ചെയ്തത് എന്നും കടകംപള്ളി 'കോഫി വിത്ത് അരുണി'ൽ പറഞ്ഞു. തന്റെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ബിജെപി ഇത് ചെയ്തത് എന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കരിക്കകം ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനിടെയായിരുന്നു സംഭവം. യുഡിഎഫ് സ്ഥാനാർഥിയായ ശരത് ചന്ദ്ര പ്രസാദിനോട് സംസാരിക്കുകയായിരുന്നു താൻ. ഇതിനിടയിൽ താൻ തിരിയുന്നതും അദ്ദേഹത്തോട് സംസാരിക്കുന്നതുമായ ദൃശ്യങ്ങൾ വെച്ചുകൊണ്ട് ബിജെപി വർഗീയ പ്രചാരണം നടത്തി. തന്റെ ശബ്ദം അനുകരിച്ചുകൊണ്ട്, ഇഫ്താർ പാർട്ടി ശ്രദ്ധിക്കണേ എന്ന് പറയുന്ന തരത്തിലായിരുന്നു വർഗീയ പ്രചാരണം. തന്നെ അറിയാവുന്ന ആളുകളാണ് ഇത് ചെയ്തത് എന്നും തന്നെയും കുടുംബത്തെയും അത് വേദനിപ്പിച്ചെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. താൻ എപ്പോഴും ഇഫ്താർ ആഘോഷിക്കുക പാവപ്പെട്ട മുസ്‌ലിം കുടുംബങ്ങൾക്കൊപ്പമാണ് എന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.