കപ്പലുമായി ഇടിച്ച് അപകടം ;  കാണാതായ തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു

വെള്ളിയാഴ്ച ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്.

 

11 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്ന ബോട്ടിലെ 9 പേരെ രക്ഷപ്പെടുത്തി.

വിയറ്റ്‌നാം കപ്പലുമായി ഇടിച്ച് അപകടത്തില്‍പ്പെട്ട കൊല്ലത്തെ മത്സ്യബന്ധന ബോട്ടിലെ ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനായില്ല. ശക്തികുളങ്ങരയില്‍ നിന്ന് വെള്ളിയാഴ്ച ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്.

11 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്ന ബോട്ടിലെ 9 പേരെ രക്ഷപ്പെടുത്തി. എന്നാല്‍ കടലില്‍ മുങ്ങി താഴ്ന്ന രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല. തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ ആയിരുന്നു അപകടം.