കാലടിയിൽ കോളേജ് വിദ്യാര്‍ഥിയെ  പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി സ്വദേശി അഞ്ജന ബിജു (21)വാണ് മരിച്ചത്. തിങ്കള്‍ രാവിലെ 10 ഓടെ കാലടി ചെങ്ങല്‍ പ്രദേശത്താണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.പുഴയില്‍ അവശയായനിലയില്‍ അഞ്ജനയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

കൊച്ചി: കോളേജ് വിദ്യാര്‍ഥിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി സ്വദേശി അഞ്ജന ബിജു (21)വാണ് മരിച്ചത്. തിങ്കള്‍ രാവിലെ 10 ഓടെ കാലടി ചെങ്ങല്‍ പ്രദേശത്താണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.

പുഴയില്‍ അവശയായനിലയില്‍ അഞ്ജനയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 11 ഓടെ മരിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് വിദ്യാര്‍ഥിയാണ്. പെരുമ്പാവൂര്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.