വടം വലി മത്സരത്തിനിടയ്‌ക്ക് കുഴഞ്ഞുവീണ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

ഓണാഘോഷത്തിനിടയ്‌ക്ക് കുഴഞ്ഞുവീണ കോളേജ് വിദ്യാർത്ഥി മരിച്ചു. അഗളി ഐഎച്ച്‌ആർഡി കോളേജിലെ ജീവ(22) ആണ് മരിച്ചത്

 

കോളേജില്‍ വടം വലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു

പാലക്കാട് : ഓണാഘോഷത്തിനിടയ്‌ക്ക് കുഴഞ്ഞുവീണ കോളേജ് വിദ്യാർത്ഥി മരിച്ചു. അഗളി ഐഎച്ച്‌ആർഡി കോളേജിലെ ജീവ(22) ആണ് മരിച്ചത്.കോളേജില്‍ വടം വലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു.

അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബല്‍ താലൂക്കാശുപത്രയിലെത്തിച്ചെങ്കിലും വിദ്യാർത്ഥി മരിച്ചിരിന്നു.