കോളേജ് പഠനകാലത്തെ തർക്കം : കണ്ണൂരിൽ രണ്ടു വർഷത്തിന് ശേഷം യുവാവിനെ ബ്ളേഡുകൊണ്ട് ആക്രമിച്ചതായി പരാതി

 

കണ്ണൂർ : കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം യുവാവിനെതിരെ ആക്രമണമെന്ന് പരാതി. കണ്ണൂർ നഗരത്തിലെ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി.

മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ കൂടെയുണ്ടായിരുന്ന ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.