അർജുന്റെ പേരിൽ ഫണ്ട് പിരിക്കുന്നു : മനാഫിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം, നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്നു പറഞ്ഞതു വേദനിപ്പിച്ചു

ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണവുമായി അർജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും

 

അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍ ഞങ്ങള്‍ക്ക് വേണ്ടെന്ന് കുടുംബം പറഞ്ഞു

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണവുമായി അർജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും 75000 രൂപ വരെ അർജുന് ശമ്പളമുണ്ടെന്നു പ്രചാരണം നടക്കുന്നതായും അർജുന്റെ കുടുംബം ആരോപിച്ചു.

അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍ ഞങ്ങള്‍ക്ക് വേണ്ടെന്ന് കുടുംബം പറഞ്ഞു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നുവന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചു. അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്നും കുടുംബം പറഞ്ഞു. വാർത്താസമ്മേളനം വിളിച്ചാണ് അർജുന്റെ കുടുംബത്തിന്റെ പ്രതികരണം.

അർജുന്റെ മൃതദേഹം കണ്ടെത്തുന്നതുവരെ മനാഫും ഷിരൂരിൽ ഉണ്ടായിരുന്നു. അർജുന്റെ കുട്ടിയെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തുമെന്നും തനിക്ക് ഇനി മുതൽ മക്കൾ മൂന്നല്ല നാലാണെന്നുമായിരുന്നു മനാഫ് പറഞ്ഞത്. ജൂലൈ 16നാണ് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതാകുന്നത്. 72 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് അര്‍ജുന്‍റെ മൃതദേഹം കണ്ടെത്തിയത്.