പെരുമാറ്റച്ചട്ടം ആറുവരെ :വിജയാഹ്ലാദം അതിരുവിട്ടാല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് വിലക്കാം
വോട്ടെണ്ണല്‍ ഇന്നു പൂര്‍ത്തിയാക്കിയാലും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മേയ് ആറു വരെ നിലവിലുണ്ടാകുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.ക്രമസമാധാന പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിൽവിജയാഘോഷം ജില്ലാ കളക്ടര്‍മാര്‍ക്ക് വിലക്കാം.
വിജയാഹ്ലാദം അതിരുവിടാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കണ്ണൂർ: വോട്ടെണ്ണല്‍ ഇന്നു പൂര്‍ത്തിയാക്കിയാലും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മേയ് ആറു വരെ നിലവിലുണ്ടാകുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.ക്രമസമാധാന പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിൽവിജയാഘോഷം ജില്ലാ കളക്ടര്‍മാര്‍ക്ക് വിലക്കാം.
വിജയാഹ്ലാദം അതിരുവിടാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് അവസാന കണക്കുകള്‍.
സംസ്ഥാനത്ത് ആകെയുള്ള 53,984 സര്‍വീസ് വോട്ടര്‍മാരില്‍ 20,028 വോട്ടുകള്‍ ലഭിച്ചു. ഇന്നലെ വൈകുന്നേരം വരെ ലഭിച്ച സര്‍വീസ് വോട്ടുകള്‍ സ്വീകരിച്ചു. അന്തിമ ഫലം വൈകുന്നേരം അഞ്ചു മണിയോടെ പ്രഖ്യാപിക്കും. തെറ്റായ ഫലം നല്കിയാല് നിയമനടപടി സ്വീകരിക്കും. തിരക്കു കൂട്ടരുതെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.