വെളിച്ചെണ്ണവില കുതിക്കുന്നു; തിങ്കളാഴ്ച 300 കടന്നു
ഒരിടവേളയ്ക്ക് ശേഷം വിപണിയില്‍ വെളിച്ചെണ്ണ വില വീണ്ടും കുതിച്ചുയരുന്നു.കഴിഞ്ഞ ശനിയാഴ്ച കിലോയ്ക്ക് 260-278 രൂപ വരെയായിരുന്ന വെളിച്ചെണ്ണ വില തിങ്കളാഴ്ചയോടെ 300 രൂപ കടന്നു. വിപണിയില്‍ മൊത്തവില കിലോയ്ക്ക് 293 രൂപയാണെങ്കിലും റീട്ടെയില്‍ കടകളില്‍ 10 രൂപയോളം കൂട്ടിയാണ് ചില്ലറ വില്പന നടക്കുന്നത്.
Updated: Aug 11, 2026, 11:59 IST
കഴിഞ്ഞ ശനിയാഴ്ച കിലോയ്ക്ക് 260-278 രൂപ വരെയായിരുന്ന വെളിച്ചെണ്ണ വില തിങ്കളാഴ്ചയോടെ 300 രൂപ കടന്നു.
കോട്ടയം : ഒരിടവേളയ്ക്ക് ശേഷം വിപണിയില്‍ വെളിച്ചെണ്ണ വില വീണ്ടും കുതിച്ചുയരുന്നു.കഴിഞ്ഞ ശനിയാഴ്ച കിലോയ്ക്ക് 260-278 രൂപ വരെയായിരുന്ന വെളിച്ചെണ്ണ വില തിങ്കളാഴ്ചയോടെ 300 രൂപ കടന്നു. വിപണിയില്‍ മൊത്തവില കിലോയ്ക്ക് 293 രൂപയാണെങ്കിലും റീട്ടെയില്‍ കടകളില്‍ 10 രൂപയോളം കൂട്ടിയാണ് ചില്ലറ വില്പന നടക്കുന്നത്.
കടുത്ത മഴയെത്തുടർന്ന് തേങ്ങയുടെയും കൊപ്രയുടെയും വില ഉയർന്നതാണ് പ്രധാന കാരണം. തൊണ്ടുനീക്കിയ തേങ്ങയുടെ വില കിലോയ്ക്ക് 45 രൂപയില്‍ നിന്ന് 75 രൂപയായും, കൊപ്ര വില കിലോയ്ക്ക് 160 രൂപയായും ഉയർന്നു. പ്രമുഖ വെളിച്ചെണ്ണ വിപണിയായ തമിഴ്‌നാട്ടിലെ കാങ്കയത്ത് മില്ലുകള്‍ സംഘടിതമായി ചരക്ക് പിടിച്ചുവെച്ച് വില കൂട്ടാൻ ശ്രമിച്ചതും വിപണിയെ സ്വാധീനിച്ചു.