'പാറ്റകളുടെ സമരം രാഷ്ട്രീയ ലക്ഷ്യത്തോടെ, വിദേശ ഫണ്ട് ആരോപണത്തില്‍ അന്വേഷണം വേണം': എം ടി രമേശ്
'പാറ്റകളുടെ സമരം രാഷ്ട്രീയ ലക്ഷ്യത്തോടെ, വിദേശ ഫണ്ട് ആരോപണത്തില്‍ അന്വേഷണം വേണം': എം ടി രമേശ്
സമരക്കാരുടെ ആവശ്യം എന്താണെന്ന് വ്യക്തമല്ലെന്നും ഇന്ത്യയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ലെന്നും എം ടി രമേശ് പറഞ്ഞു.
നേരത്തെ നടന്ന സമരങ്ങളിലും വിദേശ ഫണ്ട് വന്നിട്ടുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സമരം നടക്കുന്നതെന്നും എം ടി രമേശ് ആരോപിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. പാറ്റകളുടെ സമരത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമാണെന്ന് എം ടി രമേശ് പറഞ്ഞു. പിന്നില്‍ ആരാണ് എന്നത് വ്യക്തമായി എന്നും വിദേശ ഫണ്ട് വരുന്നു എന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നും എം ടി രമേശ് പറഞ്ഞു. നേരത്തെ നടന്ന സമരങ്ങളിലും വിദേശ ഫണ്ട് വന്നിട്ടുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സമരം നടക്കുന്നതെന്നും എം ടി രമേശ് ആരോപിച്ചു.
സമരക്കാരുടെ ആവശ്യം എന്താണെന്ന് വ്യക്തമല്ലെന്നും ഇന്ത്യയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ലെന്നും എം ടി രമേശ് പറഞ്ഞു. പിഎസ്സി പരീക്ഷ റദ്ദാക്കിയത് ഗൗരവമുളള കാര്യമാണെന്നും കേരളത്തില്‍ പിഎസ്സിയെ നന്നാക്കിയിട്ട് വേണം ഡല്‍ഹിയില്‍ സമരം നടത്താന്‍ എന്നും എം ടി രമേശ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പാരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ആരോപണങ്ങളില്‍ പരാതി ലഭിച്ചിട്ടില്ല. വിവാദങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചിട്ടുണ്ട് എന്നുമാണ് എം ടി രമേശ് പറഞ്ഞത്. മാധ്യമങ്ങളില്‍ വരുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ആരോപണങ്ങളില്‍ വ്യക്തതയില്ലെന്നും പറഞ്ഞ എം ടി രമേശ്, പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.