കോക്രോച്ച് ജനത പാര്‍ട്ടി നേതാക്കള്‍ ഇന്ത്യയില്‍ നിന്നു കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്ന് സന്തോഷ് പണ്ഡിറ്റ്

ഇന്ത്യയിലെ ഭരണ കൂടത്തിനെതിരെ ബംഗ്‌ളാദേശിലും പാക്കിസ്ഥാനിലും അമേരികയിലുമൊക്കെ ഇരുന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു

 

ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനും പ്രതിപക്ഷമാകാനും ആര്‍ക്കും അവകാശമുണ്ട്.

ചക്കരക്കല്‍ :കോക്രോച്ച് ജനത പാര്‍ട്ടി നേതാക്കള്‍ ഇന്ത്യയില്‍ നിന്നു കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്ന്ചലച്ചിത്രനടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
 ഭാരതീയ വിചാര കേന്ദ്രം ചക്കരക്കല്‍ സ്ഥാനിയ സമിതിയുടെ  ആഭിമുഖ്യത്തില്‍  യുവ 26 യുവജന സെമിനാര്‍ ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനും പ്രതിപക്ഷമാകാനും ആര്‍ക്കും അവകാശമുണ്ട്. രാജ്യത്തിലെ ജനവികാരം പ്രതിഫലിപിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ആര്‍ക്കും നടത്താം. പാറ്റയും ചൂലുമാക്കെ അവരുടെ ചിഹ്നമായി തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല എന്നാല്‍ ഇന്ത്യയിലെ ഭരണ കൂടത്തിനെതിരെ ബംഗ്‌ളാദേശിലും പാക്കിസ്ഥാനിലും അമേരികയിലുമൊക്കെ ഇരുന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു രാജ്യവിരുദ്ധ ശക്തികളുടെ കൂടെ ചേരുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങളും അനുഭവികേണ്ടിവരുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ചടങ്ങില്‍സംഘാടക സമിതി ചെയര്‍മാന്‍ സി.കെ ദിനേഷ് അധ്യക്ഷനായി കവി  സി.മണികണ്ഠന്‍, അഡ്വ ആതിര എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് മാറുന്ന ലോകം പുതു തലമുറയും കരുതലുമെന്ന വിഷയത്തില്‍ 
 ഡിവൈഎസ്പി രംഗീഷ് കടവത്ത് പ്രഭാഷണം നടത്തി.
വത്സലന്‍ കൂടാളി അധ്യക്ഷനായി:
 തുടര്‍ന്ന് യുവജന സംവാദവും  കലാപരിപാടികളും  നടന്നു.
ഉച്ചക്ക് ശേഷം നവസംരഭങ്ങളിലൂടെ ആത്മ നിര്‍ഭര്‍ ഭാരതം എന്ന വിഷയത്തില്‍ അജയകുമാര്‍ മീനോത്ത് സംസാരിച്ചു. പി.കെ.ഭരതന്‍ അധ്യക്ഷനായി:
യുവശക്തി രാഷ്ട്ര സേവനത്തിന് എന്നീ വിഷയത്തില്‍ എകെ രാഗേഷ് സംസാരിച്ചു. സമാപന സമ്മേളേനം ജില്ലാസെക്രട്ടറി അഡ്വ. കെ അശോകന്‍ ഉദ്ഘാടനം ചെയ്തു. ഇ. കൃ തീഷ് മണി അദ്ധ്യക്ഷനായി.