കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊച്ചിൻ ഷിപ്യാർഡ് ജീവനക്കാരന് ദാരുണാന്ത്യം
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അയ്യമ്പിള്ളി സ്വദേശി ധീരജ് (22) ആണ് മരിച്ചത്. പറവൂരിലെ പ്രഭുസ് തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്
Updated: Jul 21, 2026, 10:43 IST
പറവൂരിൽ നിന്ന് ചെറായി ഭാഗത്തേക്ക് പോകുകയായിരുന്ന ധീരജിന്റെ ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.
കൊച്ചി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അയ്യമ്പിള്ളി സ്വദേശി ധീരജ് (22) ആണ് മരിച്ചത്. പറവൂരിലെ പ്രഭുസ് തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്.
കൊച്ചിൻ ഷിപ്യാർഡിലെ ജീവനക്കാരനായിരുന്നു ധീരജ്.പറവൂരിൽ നിന്ന് ചെറായി ഭാഗത്തേക്ക് പോകുകയായിരുന്ന ധീരജിന്റെ ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ധീരജിനെ ചേരാനല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സംസ്കാരം ഇന്ന് രാവിലെ 11ന് ചെറായി ശ്മശാനത്തിൽ നടക്കും. അയ്യമ്പിള്ളി ആവോട്ടിൽ ശിവന്‍റെയും പ്രീതിയുടെയും മകനാണ് ധീരജ്. സഹോദരൻ: സൂരജ് (ദുബൈ).