യുവതി വീട്ടിൽ മരിച്ചനിലയിൽ ഒപ്പം താമസിക്കുന്ന യുവാവ് കസ്റ്റഡിയിൽ
എളംബ്ലാശ്ശേരി ആദിവാസിക്കുടിയിലെ മായയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്
Mar 12, 2025, 15:34 IST

തലക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം
കൊച്ചി: കോതമംഗലം മാമലക്കണ്ടത്തിന് സമീപം എളംബ്ലാശ്ശേരിക്കുടിയില്‍ വീടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. എളംബ്ലാശ്ശേരി ആദിവാസിക്കുടിയിലെ മായയെ (37) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തലക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. യുവതിയോടൊപ്പം താമസിക്കുന്ന ജിജോ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണ്.