എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി പരിഹാരം കാണും; മന്ത്രി ബി ഗണേഷ് കുമാര്‍

ഇതിനായി പാലാരിവട്ടം, ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കും. തൃപ്പൂണിത്തുറ മുതല്‍ വൈറ്റില വരെയുള്ള ഗതാഗത തടസത്തിന് പരിഹാരമായി സിംഗിള്‍ ലൈന്‍ സംവിധാനം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

 

ഗതാഗത കുരുക്ക് ഒഴിവാകുന്നതിനായി ഡിവൈഡറുകള്‍ സ്ഥാപിക്കും

കൊച്ചി : എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി പരിഹാരം കാണുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ബി ഗണേഷ് കുമാര്‍. ഇതിനായി പാലാരിവട്ടം, ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കും. തൃപ്പൂണിത്തുറ മുതല്‍ വൈറ്റില വരെയുള്ള ഗതാഗത തടസത്തിന് പരിഹാരമായി സിംഗിള്‍ ലൈന്‍ സംവിധാനം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

എറണാകുളം വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ആദ്യഘട്ടത്തില്‍ ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കും. കടവന്ത്ര മുതല്‍ പാലാരിവട്ടം വരെയുള്ള തിരക്ക് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. തൃപ്പൂണിത്തുറ മുതല്‍ വൈറ്റില വരെയുള്ള ഗതാഗത തടസത്തിന് പരിഹാരമായി സിംഗിള്‍ ലൈന്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

രണ്ടാം ഘട്ടത്തില്‍ വൈറ്റില ഹബ് ഭാഗത്ത് ഫ്രീ ലെഫ്റ്റ് സംവിധാനം കൊണ്ടുവരും. ഹെവി വാഹനങ്ങള്‍ അതിലുടെ കടന്നു പോകണം. ഗതാഗത കുരുക്ക് ഒഴിവാകുന്നതിനായി ഡിവൈഡറുകള്‍ സ്ഥാപിക്കും. വൈറ്റില ജങ്ഷനിലെ മേല്‍പാലത്തിന്റെ അടി റോഡിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇത് സൃഷ്ടിക്കുന്ന പ്രയാസം ഒഴിവാക്കാന്‍ ഐലന്‍ഡ് വെട്ടിച്ചെറുതാക്കാനും തീരുമാനമായി.