സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചെന്ന വാര്‍ത്ത തെറ്റ്; മന്ത്രി മുഹമ്മദ് റിയാസ്
വീണയുടെ പേരിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സേവനം നൽകാതെയാണ് പണം വാങ്ങിയത് എന്ന മൊഴി വീണ നൽകിയിട്ടില്ല. മൊഴി നൽകിയ വ്യക്തിയുമായി താൻ സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Apr 26, 2025, 14:57 IST
വാർത്ത നൽകുന്നവർക്ക് എന്തും നൽകാമല്ലോ, കോടതിയിൽ നിൽക്കുന്ന വിഷയം ആയതിനാൽ മറ്റു വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല - മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി : വീണയുടെ പേരിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സേവനം നൽകാതെയാണ് പണം വാങ്ങിയത് എന്ന മൊഴി വീണ നൽകിയിട്ടില്ല. മൊഴി നൽകിയ വ്യക്തിയുമായി താൻ സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
വാർത്ത നൽകുന്നവർക്ക് എന്തും നൽകാമല്ലോ, കോടതിയിൽ നിൽക്കുന്ന വിഷയം ആയതിനാൽ മറ്റു വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാർട്ടി ഓഫീസിൽ നിന്നും നൽകുന്ന കാര്യങ്ങൾ മൊഴിയായി പുറത്തുവരുന്നു. പാർട്ടിയുടെ കാര്യം പാർട്ടിയുടെ മുതിർന്ന നേതാക്കൾ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.