ഐടി പാർക്കുകളിൽ ഇനിമുതൽ മദ്യം വിളമ്പാം; ഉത്തരവിറക്കി സർക്കാർ
ജീവനക്കാർക്ക് മാത്രമാണ് മദ്യം നൽകുക. ഔദ്യോഗിക അതിഥികൾക്ക് മദ്യം നൽകാൻ പ്രത്യേക അനുമതി വേണം.10 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. ഒരു ഐടി പാർക്കിൽ ഒരു മദ്യശാലയെന്നതാണ് നിബന്ധന.
Apr 25, 2025, 17:03 IST
ഉച്ചക്ക് 12 മുതൽ രാത്രി 12 വരെയായിരിക്കണം പ്രവർത്തി സമയം
കൊച്ചി : ഐടി പാർക്കുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ജീവനക്കാർക്ക് മാത്രമാണ് മദ്യം നൽകുക. ഔദ്യോഗിക അതിഥികൾക്ക് മദ്യം നൽകാൻ പ്രത്യേക അനുമതി വേണം.10 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. ഒരു ഐടി പാർക്കിൽ ഒരു മദ്യശാലയെന്നതാണ് നിബന്ധന. ഉച്ചക്ക് 12 മുതൽ രാത്രി 12 വരെയായിരിക്കണം പ്രവർത്തി സമയം. ഐടി പാർക്കുകളിൽ മദ്യശാലയ്ക്ക് അനുമതി നൽകാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. നിയമസഭ സമിതിയും തീരുമാനത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു.