മലയാറ്റൂരിൽ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച പിക്കപ്പ് വാൻ കടന്നുകളഞ്ഞു
അതിരമ്പുഴ സ്വദേശി നിതിനെയാണ് പിക്കപ്പ് വാനിടിച്ചത്. ഇന്നലെ രാത്രി മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന പോലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
Apr 28, 2025, 09:52 IST
. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിധിനെ വയറിൽ ശസ്ത്രക്രിയ നടത്തി. ഇദ്ദേഹം അപകടനില തരണം ചെയ്തു.
കൊച്ചി : മലയാറ്റൂരിൽ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച പിക്കപ്പ് വാൻ കടന്നുകളഞ്ഞു. അതിരമ്പുഴ സ്വദേശി നിതിനെയാണ് പിക്കപ്പ് വാനിടിച്ചത്. ഇന്നലെ രാത്രി മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന പോലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വാഹനം നിർത്താതെ പോയി. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിധിനെ വയറിൽ ശസ്ത്രക്രിയ നടത്തി. ഇദ്ദേഹം അപകടനില തരണം ചെയ്തു. കെ എ പി എയിലെ പോലീസുകാരനാണ് നിധിൻ. വാഹനം തിരിച്ചറിഞ്ഞതായി കാലടി എസ്എച്ച്ഒ പറഞ്ഞു.