ജെസിബിയുടെ അടിയിൽപ്പെട്ട് മൂര്‍ഖന്‍ ചതഞ്ഞു; മൂര്‍ഖനെ  80 തുന്നലിട്ട് രക്ഷപ്പെടുത്തി

ജെസിബിയുടെ അടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ മൂര്‍ഖൻ പാമ്പിനെ രണ്ടുമണിക്കൂർനീണ്ട ശസ്ത്രക്രിയയിലൂടെ 80 തുന്നിട്ട് രക്ഷിച്ച് ഡോക്ടർമാർ. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. വിക്രം നഗർ വ്യവസായമേഖലയിൽ മണ്ണ് കുഴിക്കുന്നതിനിടെയാണ് മൂർഖൻ പാമ്പ് ജെസിബിക്കടിയിലായത്. പരിക്കേറ്റ പാമ്പിനെക്കണ്ട മൃഗസ്നേഹികൾ ഉദ്യാൻ മാർഗിലെ മൃഗാശുപത്രിയിലെത്തിച്ചു.
 

ഉജ്ജെയിൻ: ജെസിബിയുടെ അടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ മൂര്‍ഖൻ പാമ്പിനെ രണ്ടുമണിക്കൂർനീണ്ട ശസ്ത്രക്രിയയിലൂടെ 80 തുന്നിട്ട് രക്ഷിച്ച് ഡോക്ടർമാർ. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. വിക്രം നഗർ വ്യവസായമേഖലയിൽ മണ്ണ് കുഴിക്കുന്നതിനിടെയാണ് മൂർഖൻ പാമ്പ് ജെസിബിക്കടിയിലായത്. പരിക്കേറ്റ പാമ്പിനെക്കണ്ട മൃഗസ്നേഹികൾ ഉദ്യാൻ മാർഗിലെ മൃഗാശുപത്രിയിലെത്തിച്ചു.

മൂർഖന്റെ തലയിലും പിൻഭാഗത്തുമായി ഗുരുതര പരിക്കുകളുണ്ടായിരുന്നു. ചിലഭാഗങ്ങളിൽ തൊലി പൂർണമായി അടർന്നനിലയിലായിരുന്നു. മുറിവുകൾ മാരകമാണെന്ന് തിരിച്ചറിഞ്ഞതോടെ ചെറിയ അളവിലുള്ള അനസ്തേഷ്യനൽകിയാണ് മെഡിക്കൽ സംഘം ശസ്ത്രക്രിയനടത്തിയത്. ത്വക്കും പേശികളും അടക്കമാണ് മെഡിക്കൽസംഘം തുന്നിച്ചേർത്തത്. ശസ്ത്രക്രിയക്ക്‌ ചീഫ് വെറ്ററിനറി സർജൻ ഡോ. മുകേഷ് ജെയിൻ, രാംകന്യ ഗൗരവ്, രവി രാത്തോഡ്, പ്രശാന്ത് പരിഹാർ എന്നിവർ നേതൃത്വംനൽകി.