ഗുരുവായൂരില്‍ വീടിൻ്റെ ശുചിമുറിയില്‍ നിന്ന് മൂര്‍ഖൻ പാമ്പിനെ പിടികൂടി
ഗുരുവായൂർ കോട്ടപ്പടിയില്‍ വീടിൻ്റെ ശുചിമുറിയിലെ ക്ലോസറ്റില്‍ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.കോട്ടപ്പടി രായംമരക്കാർ വീട്ടില്‍ അബൂട്ടിയുടെ വീട്ടില്‍ നിന്നാണ് നാലര അടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്
Updated: Jun 26, 2026, 11:46 IST
ശുചിമുറിയില്‍ എത്തിയ കുട്ടിയാണ് ആദ്യം പാമ്പിനെ കണ്ടത്.
ഗുരുവായൂർ: ഗുരുവായൂർ കോട്ടപ്പടിയില്‍ വീടിൻ്റെ ശുചിമുറിയിലെ ക്ലോസറ്റില്‍ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.കോട്ടപ്പടി രായംമരക്കാർ വീട്ടില്‍ അബൂട്ടിയുടെ വീട്ടില്‍ നിന്നാണ് നാലര അടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്. ശുചിമുറിയില്‍ എത്തിയ കുട്ടിയാണ് ആദ്യം പാമ്പിനെ കണ്ടത്.
തുടർന്ന് വീട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് സിവില്‍ ഡിഫൻസ് വളണ്ടിയർ പ്രബീഷ് ഗുരുവായൂർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ശുചിമുറിയുടെ പുറത്തുള്ള പൈപ്പ് വഴി വെന്റിലേറ്ററിലൂടെയാണ് പാമ്പ് അകത്തെത്തിയതെന്ന് പ്രബീഷ് പറഞ്ഞു. പാമ്പിനെ പിന്നീട് വനപാലകർക്ക് കൈമാറി.