മുഖ്യമന്ത്രിയുടെ 'കണക്‌ട് ടു വര്‍ക്ക്' പദ്ധതിക്ക് നാളെ തുടക്കം : മന്ത്രി ശിവൻകുട്ടി
സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനത്തോടൊപ്പം സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന മുഖ്യമന്ത്രിയുടെ 'കണക്‌ട് ടു വർക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.
Updated: Jan 20, 2026, 15:36 IST
18 മുതല്‍ 30 വയസ്സുവരെ പ്രായമുള്ളവർക്കായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ളവർക്കാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനത്തോടൊപ്പം സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന മുഖ്യമന്ത്രിയുടെ 'കണക്‌ട് ടു വർക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.ഉദ്യോഗാർത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം സ്കോളർഷിപ്പ് നല്‍കുന്ന ഈ പദ്ധതി യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഇതിനോടകം നേടിയിരിക്കുന്നത്.
18 മുതല്‍ 30 വയസ്സുവരെ പ്രായമുള്ളവർക്കായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ളവർക്കാണ്. പദ്ധതിക്കായി ഇതുവരെ 36,000 അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. ഇതില്‍ ആദ്യ ഘട്ടമെന്ന നിലയില്‍ 10,000 പേരുടെ പട്ടിക സർക്കാർ തയ്യാറാക്കി കൈമാറിക്കഴിഞ്ഞു