സിഎംആര്‍എല്‍ മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി നേരത്തെ പിന്മാറിയിരുന്നു
Dec 23, 2025, 07:59 IST
മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, സിഎംആര്‍എല്‍ ഉടമകള്‍, എക്‌സാലോജിക്ക് കമ്പനി എന്നിവരാണ് എതിര്‍കക്ഷികള്‍.
സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, സിഎംആര്‍എല്‍ ഉടമകള്‍, എക്‌സാലോജിക്ക് കമ്പനി എന്നിവരാണ് എതിര്‍കക്ഷികള്‍.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി നേരത്തെ പിന്മാറിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് വി. എം. ശ്യാംകുമാറാണ് പിന്മാറിയത്. കാരണം വ്യക്തമാക്കിയിട്ടില്ല.