സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍
സിഎംആർഎൽ–എക്സാലോജിക് കേസിലെ ഹർജിയിൽ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
കേസിലെ തെളിവുകളില്‍ സംശയമുണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണത്തില്‍ സുതാര്യത പാലിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നാണ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയ അറിയിച്ചത്
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിലെ ഹർജിയിൽ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
കേസിലെ തെളിവുകളില്‍ സംശയമുണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണത്തില്‍ സുതാര്യത പാലിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നാണ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയ അറിയിച്ചത്.പ്രഥമദൃഷ്ട്യാ കുറ്റകൃത്യമുണ്ടെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. സംശയമുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം നടത്താമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സംശയം ഉള്ളതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്തിയത് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ അനുകൂലിക്കുകയാണോ അതോ എതിര്‍ക്കുകയാണോ എന്നാണ് അഡ്വക്കറ്റ് ജനറലിനോട് ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. ഇതിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.അതേസമയം, വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ അനുമതി അപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി.