CMRL-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി. പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
വിജിലന്‍സിനും എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി. പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിജിലന്‍സിനും എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി.പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ സമർപ്പിച്ച അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന നടപടി. കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരനായ കെ.എം. ഷാജഹാനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
സുപ്രീംകോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ വാദിക്കാൻ ശ്രമിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് ഷാജഹാന് കർശന താക്കീത് നൽകി. സുപ്രീംകോടതി ഉത്തരവിനെതിരെ താൻ റിവിഷൻ ഹർജി നൽകുന്നുണ്ടെന്ന് ഷാജഹാൻ കോടതിയെ അറിയിച്ചപ്പോൾ, എങ്കിൽ സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടുവരൂ എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം.
എസ്ഐആറില്‍ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സിംഗിള്‍ ബെഞ്ച് വിധിയില്‍ പ്രശ്നങ്ങളുണ്ട്. നിയമപ്രശ്നങ്ങളില്‍ പിന്നീട് വാദം കേള്‍ക്കുമെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. പിണറായി വിജയന്റെ അപ്പീലില്‍ അടക്കം ഹൈക്കോടതി നാല് മണിക്കൂറിലധികം വാദം കേട്ടു. ഇതിന് പിന്നാലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി നാലാഴ്ചത്തേക്ക് തടയുകയായിരുന്നു