സിഎംആര്‍എല്‍ എക്സാലോജിക് ഇടപാട്: വീണയുടെ ചോദ്യം ചെയ്യല്‍ ഉടന്‍ ഇല്ല, കോടതി ഉത്തരവ് പരിശോധിച്ച് തുടര്‍നടപടിയെന്ന് ഇഡി
സിഎംആര്‍എല്‍ ഒഴികെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് തടസ്സങ്ങളിലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു
Jun 2, 2026, 07:00 IST
വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ യാതൊരുവിധത്തിലുള്ള കര്‍ശന നടപടികളും പാടില്ലെന്ന് കോടതി ഇ ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വിണയുടെ ചോദ്യം ചെയ്യല്‍ ഉടന്‍ ഇല്ല. സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് വന്ന ശേഷം മാത്രമായിരിക്കും ഇ ഡി സമന്‍സ് അയക്കുക. കോടതി ഉത്തരവ് പരിശോധിച്ചാകും തുടര്‍നടപടിയെന്നും ഇ ഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് സിഎംആര്‍എല്ലിന്റെ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയുക. വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ യാതൊരുവിധത്തിലുള്ള കര്‍ശന നടപടികളും പാടില്ലെന്ന് കോടതി ഇ ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സിഎംആര്‍എല്‍ ഒഴികെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് തടസ്സങ്ങളിലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണയുടെ ചോദ്യം ചെയ്യല്‍ ഉടനുണ്ടാകില്ലെന്ന് ഇ ഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വീണയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ പരിശോധന തുടരുകയാണ്.