സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാന്‍ ED

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടും. മരവിപ്പിച്ച അക്കൗണ്ടുകളിലൊന്ന് വീണാ വിജയന്റേതാണ്.

 
വീണയുടെ ബാങ്ക് ലോക്കര്‍ ഉടന്‍ തുറന്നുപരിശോധിക്കും.

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടും. മരവിപ്പിച്ച അക്കൗണ്ടുകളിലൊന്ന് വീണാ വിജയന്റേതാണ്.

എച്ച്ഡിഎഫ്‌സി ബാങ്കിലെ ഈ അക്കൗണ്ട് ഉൾപ്പെടെ ഇഡി കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങും.ഇതിനായി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി മുന്‍പാകെ റിപ്പോര്‍ട്ട് നല്‍കും. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ തുടര്‍ന്നും കൈവശം വയ്ക്കുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കും.വീണയുടെ ബാങ്ക് ലോക്കര്‍ ഉടന്‍ തുറന്നുപരിശോധിക്കും.

ചോദ്യം ചെയ്യലിന് മുന്നോടിയായി തുറന്നുപരിശോധിക്കാനാണ് നീക്കം.കേസിലെ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആര്‍എല്ലിന്റെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. ഇഡിയുടേത് തീര്‍പ്പാക്കിയ കേസിലെ അന്വേഷണമെന്ന സിഎംആര്‍എല്‍ വാദം ഹൈക്കോടതി തള്ളി.