സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് : ED ഉന്നതതല യോഗം നാളെ കൊച്ചിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും. 

 

 കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും. ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ഡല്‍ഹിയിലെ ഇ ഡി ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പിണറായിയെ ചോദ്യം ചെയ്യാനിരിക്കെയാണ് യോഗം ചേരുന്നത്. മറ്റ് കേസുകളുടെ അവലോകന യോഗവും രണ്ട് ദിവസമായി നടക്കും. സ്‌പെഷ്യല്‍ ഡയറക്ടര്‍ ഇന്ന് കൊച്ചിയില്‍ എത്തും.

ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകാനാവശ്യപ്പെട്ടാണ് പിണറായി വിജയന് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്നാണ് പിണറായിക്ക് നേരത്തെ നിയമോപദേശം ലഭിച്ചത്. റിട്ട് പെറ്റീഷന്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഹാജരാകേണ്ടെന്ന നിയമോപദേശമാണ് പിണറായിക്ക് ലഭിച്ചത്. മുന്‍കൂര്‍ ജാമ്യം ഈ ഘട്ടത്തില്‍ തേടേണ്ടന്നും നിര്‍ദേശമുണ്ടായിരുന്നു.