സി.എം.ആർ.എൽ-എക്സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു
സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു. കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക നടപടി.
ദില്ലി : സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു. കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക നടപടി.
ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണ നടപടികൾ തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. ഹർജി തുടർനടപടികൾക്കായി ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഹൈക്കോടതി ഉത്തരവ് വന്നയുടൻ ഒറ്റ ദിവസം കൊണ്ട് തിടുക്കപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടിയെ ചോദ്യം ചെയ്ത കോടതി വിഷയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.