സിഎംആർഎൽ-എക്‌സാലോജിക് കേസ് : പരാതിക്കാരൻ കെ എം ഷാജഹാന് രാഷ്ട്രീയ അജണ്ട ,ഇ ഡി തോളിൽ കയറുന്നു :  ടി വീണ ഹൈക്കോടതിയിൽ

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറകട്രേറ്റിനെതിരെ ടി വീണ. ഇ ഡി തോളിൽ കയറുന്നു. എസ്എഫ്‌ഐഒയുടെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തതാണ്.

 


തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറകട്രേറ്റിനെതിരെ ടി വീണ. ഇ ഡി തോളിൽ കയറുന്നു. എസ്എഫ്‌ഐഒയുടെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. ഇത് മറികടന്നാണ് ഇ ഡി നീക്കമെന്നും വീണ കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമം അനുസരിച്ചുള്ള കുറ്റകൃത്യം നിലനിൽക്കില്ല. പരാതിക്കാരൻ കെ എം ഷാജഹാന് രാഷ്ട്രീയ അജണ്ടയാണെന്നും വീണ വാദിച്ചു. സിഎംആർഎൽ - എക്സാലോജിക് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെനൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

സിംഗിൾ ബെഞ്ച് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനായി മാറി. ഭരണനിർവഹണ വിഭാഗത്തിന്റെ ജോലിയാണ് സിംഗിൾ ബെഞ്ച് ചെയ്തത്. എതിർകക്ഷികൾക്ക് വാദം അറിയിക്കാൻ അവസരം നൽകിയില്ല. അഴിമതി നിരോധന നിയമം അനുസരിച്ചുള്ള കുറ്റകൃത്യം നിലനിൽക്കില്ല. അന്വേഷണം നടത്തേണ്ടത് സംസ്ഥാന ഏജൻസിയുടെ സ്വതന്ത്ര തീരുമാനമാണ്. സമാന കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിലെ കുറ്റപത്രത്തിന് സ്റ്റേയുണ്ട്. 

എസ്എഫ്ഐഒയുടെ തുടർ നടപടികൾ ഡൽഹി ഹൈക്കോടതി വിലക്കിയെന്നും ടി വീണ വാദിച്ചു. കെ എം ഷാജഹാന് രാഷ്ട്രീയ അജണ്ടയാണെന്ന് ഇരുവരും വാദിച്ചപ്പോൾ കെഎം ഷാജഹാൻ രാഷ്ട്രീയക്കാരൻ ആണോ എന്ന് ഹൈക്കോടതി ചോദിച്ചു. തുടർന്ന് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പഴ്സണൽ സ്റ്റാഫംഗം ആയിരുന്നുവെന്നും കെഎം ഷാജഹാനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയതാണ് എന്നും ടി വീണ പറഞ്ഞു.