നെഹ്‌റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
നെഹ്‌റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആവേശത്തുഴയെറിയാന്‍ 22 ചുണ്ടന്‍ വള്ളങ്ങളടക്കം 70ലേറെ വള്ളങ്ങളാണ് തയ്യാറായിരിക്കുന്നത്.
Aug 21, 2026, 07:24 IST
കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളാവും.
ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്‌റു ട്രോഫി ജലമേള നാളെ മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളാവും.
ആവേശത്തുഴയെറിയാന്‍ 22 ചുണ്ടന്‍ വള്ളങ്ങളടക്കം 70ലേറെ വള്ളങ്ങളാണ് തയ്യാറായിരിക്കുന്നത്. വള്ളംകളിയുമായി ബന്ധപ്പെട്ട് നേരത്തെ ഇറക്കിയ പോസ്റ്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രം ഇല്ലാതിരുന്നത് വിവാദമായിരുന്നു. എന്നാല്‍ പുതിയ പോസ്റ്റര്‍ ഇറക്കികൊണ്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്.