'വിസിമാര്‍ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഗത്യന്തമില്ലാതെ'; വി ഡി സതീശനെതിരെ എം വി ഗോവിന്ദന്‍
'വിസിമാര്‍ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഗത്യന്തമില്ലാതെ'; വി ഡി സതീശനെതിരെ എം വി ഗോവിന്ദന്‍
എംജി യൂണിവേഴ്സിറ്റിയിലെ 19 സെനറ്റ് അംഗങ്ങളും ആര്‍എസ്എസ് അനുഭാവികളാണ്.
കേരള സമൂഹം മതനിരപേക്ഷ ഉള്ളടക്കമുള്ളവരാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത് ഗത്യന്തരമില്ലാതെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാപ്പ് പറഞ്ഞതുകൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. വിസിമാര്‍ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് മതനിരപേക്ഷ ഉള്ളടക്കമുള്ള ജനങ്ങള്‍ പറയുന്നു. എം ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സര്‍ നിയമനത്തില്‍ വി ഡി സതീശന്‍ ഒരു പ്രതിഷേധവും ഉയര്‍ത്തിയില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതിഷേധം ഉയര്‍ത്തിയില്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
എംജി യൂണിവേഴ്സിറ്റിയിലെ 19 സെനറ്റ് അംഗങ്ങളും ആര്‍എസ്എസ് അനുഭാവികളാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കാവിവല്‍ക്കരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ല. കേരള സമൂഹം മതനിരപേക്ഷ ഉള്ളടക്കമുള്ളവരാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചതിലും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ബി അശോക് സംഘപരിവാറിന്റെ അംബാസിഡറായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ആളാണെന്ന് ഗോവിന്ദന്‍ പരിഹസിച്ചു. അങ്ങനെയുള്ളയാളെ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രധാനപ്പെട്ട ചുമതലയില്‍ ഇരുത്തി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഉള്ളിലിരിപ്പ് നടപ്പിലാക്കാന്‍ തയ്യാറാണെന്ന സന്ദേശമാണ് അശോകിന്റെ നിയമനം പറയുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.