വിവാദങ്ങൾക്കിടെ ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഐഎഎസ് (IAS) ഉദ്യോഗസ്ഥരുടെ അഴിച്ചുപണിക്ക് പിന്നാലെ മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തു. വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതിയും അവലോകനവുമാണ് ഈ യോഗത്തിന്റെ പ്രധാന അജണ്ട.

 

വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതിയും അവലോകനവുമാണ് ഈ യോഗത്തിന്റെ പ്രധാന അജണ്ട.

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് (IAS) ഉദ്യോഗസ്ഥരുടെ അഴിച്ചുപണിക്ക് പിന്നാലെ മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തു. വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതിയും അവലോകനവുമാണ് ഈ യോഗത്തിന്റെ പ്രധാന അജണ്ട.

മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും.ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യ ഉദ്യോഗസ്ഥ യോഗമാണിത്.അധികാരമാറ്റശേഷം വകുപ്പുകളില്‍ സ്വീകരിക്കേണ്ട നയംമാറ്റം സംബന്ധിച്ചും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചേക്കും.

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി, ഫയലുകളുടെ സുഗമമായ നീക്കം തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ചയാകും. മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും തമ്മില്‍ ഏകോപനം വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കും.