വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കടന്നൽ ആക്രമണം ; 33 കാരൻ മരിച്ചു
കുന്നന്താനത്ത് വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കടന്നലുകളുടെ ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. 33 വയസ്സുകാരനായ സാൻബി ജേക്കബ് ആണ് മരിച്ചത്. വീടിന്റെ മുകളിൽ വാട്ടർ ടാങ്ക് വൃത്തിയാക്കാനായി കയറിയപ്പോഴാണ് കടന്നലുകൾ കൂട്ടത്തോടെ ഇയാളെ ആക്രമിച്ചത്.
May 26, 2026, 10:50 IST
പത്തനംതിട്ട: കുന്നന്താനത്ത് വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കടന്നലുകളുടെ ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. 33 വയസ്സുകാരനായ സാൻബി ജേക്കബ് ആണ് മരിച്ചത്. വീടിന്റെ മുകളിൽ വാട്ടർ ടാങ്ക് വൃത്തിയാക്കാനായി കയറിയപ്പോഴാണ് കടന്നലുകൾ കൂട്ടത്തോടെ ഇയാളെ ആക്രമിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം പതിനൊന്നാം തീയതിയായിരുന്നു സാൻബിയുടെ വിവാഹം നടന്നത്. വിവാഹശേഷം വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. മറ്റന്നാളായിരുന്നു സാൻബിക്ക് ഗൾഫിലേക്ക് മടങ്ങേണ്ടിയിരുന്നത്.