കോഴിക്കോട് നന്മണ്ടയില്‍ പത്താം ക്ലാസുകാരനെ കാണാതായി; പോലീസ് അന്വേഷണം ഊര്‍ജിതം

നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ടതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്.

 

കഴിഞ്ഞ ദിവസം സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മില്‍ വാക്കുതർക്കവും പ്രശ്നങ്ങളും ഉണ്ടായതായി പറയപ്പെടുന്നു

കോഴിക്കോട്: നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ടതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്.

വൈകിട്ട് നാല് മണിയോടെ കുട്ടി നന്മണ്ടയില്‍ നിന്നും കോഴിക്കോട് നഗരത്തിലേക്കുള്ള ബസ്സില്‍ കയറി പോയതായി വിവരമുണ്ട്. എന്നാല്‍ രാത്രിയായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും സ്കൂള്‍ അധികൃതരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മില്‍ വാക്കുതർക്കവും പ്രശ്നങ്ങളും ഉണ്ടായതായി പറയപ്പെടുന്നു. ഈ സംഭവത്തിന് പിന്നാലെയാണോ കുട്ടിയുടെ തിരോധാനം എന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കുട്ടിയെ കണ്ടെത്താനായി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.