കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനം

കേരള കലാമണ്ഡലം കല്പിത സർവകലാശാല ആർട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് കലാ വിഷയങ്ങളിൽ അഭിരുചിയും താല്പര്യവുമുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷ ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.kalamandalam.ac.in ലഭ്യമാകും.

ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സർവകലാശാല ആർട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് കലാ വിഷയങ്ങളിൽ അഭിരുചിയും താല്പര്യവുമുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഏഴാം ക്ലാസ് ജയിച്ച 2026 ജൂൺ ഒന്നിന് 14 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. അപേക്ഷ ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.kalamandalam.ac.in ലഭ്യമാകും.

മെയ്‌11ന് വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. അഭിരുചി നിർണയ പരീക്ഷ മെയ്‌15ന് പകൽ 11 മണി മുതൽ ഒന്ന് വരെ കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.