കരുനാഗപ്പള്ളിയില്‍ ഏഴാം ക്ലാസുകാരനെ കാണാതായി, സൈക്കിളും വസ്ത്രവും കായല്‍ക്കരയില്‍

കരുനാഗപ്പള്ളി വെല്‍ഫെയര്‍ സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി.

 

കരുനാഗപ്പള്ളി സ്വദേശി ബിലാലിനെയാണ് കാണാതായത്.

കൊല്ലം കരുനാഗപ്പള്ളിയില്‍ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെല്‍ഫെയര്‍ സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി.

കരുനാഗപ്പള്ളി സ്വദേശി ബിലാലിനെയാണ് കാണാതായത്. വീട്ടില്‍ നിന്ന് പുറത്ത് പോയ കുട്ടി മടങ്ങിയെത്തിയില്ല. കുട്ടി കളിക്കാന്‍ പോയതെന്നാണ് വീട്ടുകാര്‍ വിശദമാക്കുന്നത്. വീടിന് അടുത്തുള്ള കന്നേറ്റി കായലിന് സമീപം കുട്ടിയുടെ സൈക്കിളും വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്.