ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി
ട്യൂഷന്‍ സെന്ററില്‍ പുസ്തകം വായിക്കുന്നതിനിടെ ചില വാക്കുകള്‍ തെറ്റിയതിനെ തുടര്‍ന്നാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി
Sep 12, 2026, 05:57 IST
ഫോക്കസ് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് മര്‍ദ്ദനത്തിനിരയായത്.
അഞ്ചലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അഞ്ചല്‍ കരുകോണ്‍ സ്വദേശികളുടെ മകളാണ് അധ്യാപകന്റെ അതിക്രമത്തിന് ഇരയായത്. ഫോക്കസ് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് മര്‍ദ്ദനത്തിനിരയായത്.
ട്യൂഷന്‍ സെന്ററില്‍ പുസ്തകം വായിക്കുന്നതിനിടെ ചില വാക്കുകള്‍ തെറ്റിയതിനെ തുടര്‍ന്നാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. അധ്യാപകന്‍ സുഫിയാനെതിരെയാണ് കുട്ടിയുടെ കുടുംബം അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കിയത്.
മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടിയുടെ കാലുകളില്‍ നിരവധി തവണ അടിയേറ്റതിന്റെ പാടുകളും പരിക്കുകളും ഉണ്ടായതായി കുടുംബം പറയുന്നു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.