മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസെടുത്തു
മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകൻ വടകര സ്വദേശി ബല്‍രാജിനെതിരെ കേസെടുത്തു.
Updated: Jul 11, 2026, 09:57 IST
ഇന്നലെയാണ് അധ്യാപകന്റെ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയത്
മലപ്പുറം : മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകൻ വടകര സ്വദേശി ബല്‍രാജിനെതിരെ കേസെടുത്തു.
ഇന്നലെയാണ് അധ്യാപകന്റെ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ചൂരല്‍ പ്രയോഗം.
ജുവനൈല്‍ ആക്‌ട് പ്രകാരമാണ് കേസ്. അധ്യാപകനെതിരെ കൂടുതല്‍ പരാതി പുറത്തുവരുന്നുണ്ട്. അടി കിട്ടിയ വിദ്യാർത്ഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനില്‍ നിന്ന് അടിയേറ്റിരുന്നു.